കോഴിക്കോട് പേരാമ്പ്ര: കിണറിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാപ്പുമ്മൽ റിജിലേഷ് ആണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസായിരുന്നു
ജനുവരി പതിനേഴാം തിയ്യതി രാത്രിയാണ് റിജിലേഷ് കിണറിൽ വീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെടുക്കുകയും പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിക്കുന്നത്.
