മലപ്പുറം കുറ്റിപ്പുറം : കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്നത് പറമ്പിൽ ചന്ദ്രൻ (46) നെയാണ് ഞായർ പകൽ രണ്ടിന് കുറ്റിപ്പുറം റ പാലത്തിന് സമീപമുള്ള മണല്‍പരപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം പഞ്ചായത്ത് ഓഫീസിലും ടെക്നിക്കൽ ഹൈസ്കൂളിലും താത്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു. കുറ്റിപ്പുറം എസ് ഐ ഡി ശെല്‍വ കുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം ഇൻകൊസ്റ്റ് നടത്തി. മൃതദേഹം കുറ്റിപ്പുറം താലൂക് ആശുപത്രി മോര്‍ച്ചറിയിൽ. അച്ഛൻ : പരേതനായ കോത. അമ്മ : പരേതയായ മുണ്ടി. സഹോദരങ്ങൾ : ശ്രീഷൻ, അപ്പുണ്ണി, രാധ, ജിഷ.
