തൃശ്ശൂർ കുന്നംകുളം, പെരുമ്പിലാവ് പരുവക്കുന്ന് ഫെസ്റ്റിനിടെയാണ് ആനയുടെ മുന്നിൽ നിൽക്കുന്നതിനെ ചൊല്ലി രണ്ടു ക്ലബുകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ആനയിടഞ്ഞത്.
നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.. പെരുമ്പിലാവ് ചേലിൽ വീട്ടിൽ നിസാമുദ്ധീൻ, അക്കിക്കാവ് കോട്ടമേൽ വീട്ടിൽ പ്രഫുൽദേവ്, മുന്നോടിപറമ്പിൽ റാഷിദ് എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു
