കാസർകോട് :26 കാരനെ സ്കൂളിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുമ്പന്നൂരിലെ നാരായണയെയാണ് മരിച്ച നിലയിൽ കണ്ടത്. ബേക്കൂർ സ്കൂളിന് സമീപം ഇന്ന് വൈകുന്നേരമാണ് കണ്ടത്. ആദ്യം ആളെ തിരിച്ചറിഞ്ഞില്ല. പിന്നീട് ബന്ധുക്കളെത്തിയ ശേഷമാണ് തിരിച്ചറിഞ്ഞത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
