തൃശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ ഓവർടേക്ക് ചെയ്ത് സഞ്ചരിച്ച ഗുഡ്സ് വാൻ ബുള്ളറ്റ് യാത്രികനെയും വലിച്ചു നീങ്ങിയത് മീറ്ററുകളോളം ദൂരം.
വ്യാഴാഴ്ച വൈകീട്ട് 4.30 ന് വെട്ടിച്ചിറ ടൗൺ ജുമാ മസ്ജിദിനു സമീപം വെച്ചായിരുന്നു സംഭവം.വളാഞ്ചേരി ഭാഗത്തു നിന്നും
വരികയായിരുന്നു ഇരു വാഹനങ്ങളും.
അപകടത്തിൽ ബുള്ളറ്റ് യാത്രികൻ വെട്ടിച്ചിറ സ്വദേശി അരീക്കാടൻ ജംഷീറലിയെ പരുക്കുകളോടെ വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല.
