മാവേലിക്കരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിമുക്ത ഭടൻ മരിച്ചു

 


ആലപ്പുഴ  മാവേലിക്കര : ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിമുക്‌ത ഭടൻ മരിച്ചു. പ്രയാർ തെക്ക് അനന്തപുരി വീട്ടിൽ സതീശ്‌കുമാർ (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മണക്കാട് പാൽ സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം. ചൂനാട്ട് നിന്നും മണക്കാട് ഭാഗത്തേക്ക് വന്ന സതീശ് കുമാറിനെ എതിർദിശയിൽ നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നിഷ. മകൻ: അനന്തകൃഷ്ണൻ.

Post a Comment

Previous Post Next Post