പെരുമ്പിലാവിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ജീപ്പിടിച്ച് വയോധികൻ മരിച്ചു



 തൃശ്ശൂർ  പെരുമ്പിലാവ്:റോഡ് മുറിച്ചുകിടക്കുന്നതിനിടെ ജീപ്പിടിച്ച് വയോധികൻ മരിച്ചു. തൃശ്ശൂർ അരിമ്പൂർ സ്വദേശി കാട്ടിപ്പറമ്പിൽ വീട്ടിൽ 72 വയസ്സുള്ള മുകുന്ദനാണ് മരിച്ചത്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന ട്രാവലർ പെരുമ്പിലാവ് കെആർ ഹോട്ടലിന് സമീപം നിർത്തി ഭക്ഷണം കഴിക്കാൻ വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ ഇറങ്ങി റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരന്ന ജീപ്പ് വയോധികനെ ഇടിച്ചത് ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ വയോധികനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



Post a Comment

Previous Post Next Post