മലപ്പുറം ചങ്ങരംകുളം കൊരട്ടിക്കരയിൽ ഇന്ന് പുലർച്ചെയാണ് നിയന്ത്രണം വിട്ട സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായത്._ _അപകടത്തിൽ *മലപ്പുറം തൃപ്പങ്ങോട് സ്വദേശി വടക്കേ പറമ്പിൽ വീട്ടിൽ മാരിയപ്പന്റെ മകൻ വിശ്വനാഥൻ* (40) ആണ് മരണപ്പെട്ടത്..
_അപകടത്തെ തുടർന്ന് റോഡിൽ കിടക്കുകയായിരുന്ന വിശ്വനാഥനെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കുന്നംകുളം മലങ്കര ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല._
_കുന്നംകുളം ഭാഗത്ത് നിന്നും എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ കൊരട്ടിക്കരയിൽ നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം..

