മലപ്പുറം: അടയ്ക്ക പറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ഊർങ്ങാട്ടിരി തെഞ്ചീരി ആതാടി കോളനിയിലെ ഗോപാലൻ (50) ആണ് മരിച്ചത്. പത്തപ്പിരിയത്ത് ഇന്ന് രാവിലെ ഒൻപതോടെയായിരുന്നു അപകടം. അടയ്ക്ക പറിച്ചുകൊണ്ടിരുന്ന കമുകിന്റെ മുകൾഭാഗം ഒടിഞ്ഞ് വീഴുകയായിരുന്നു. നിലത്തു വീണ ഗോപാലനെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
