അരിമ്പൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം



തൃശ്ശൂർ  അരിമ്പൂർ: നാലാം കല്ലിൽ നിയന്ത്രണം വിട്ട കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇടിച്ചു തകർത്ത് സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇരച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. മുപ്ളിയം സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു. ഉച്ച സമയം ആയതിനാൽ കടയുടെ മുൻവശത്ത് ആളില്ലാത്തത് ദുരന്തം ഒഴിവാക്കി. അപകടത്തിൽ കടയുടെ മുൻഭാഗം പൂർണ്ണമായി തകർന്നു. ബൈക്കിനും കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post