കോഴിക്കോട് അമ്മയും രണ്ടു കുട്ടികളും കിണറ്റിൽ വീണ് മരിച്ച നിലയിൽ



കോഴിക്കോട്: വടകര തിരുവള്ളൂരിൽ അമ്മയെയും രണ്ട് കുട്ടികളെയും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് ആറ് മാസം എന്നിവരാണ് മരിച്ചത്.

വീടിന് പുറത്ത് പോയ ഭർത്താവ് നിധീഷ് ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ നടത്തിയ തെരച്ചിലിലാണ് കിണറിൽ മൂവരെയും കണ്ടത്. പിന്നാലെ ഫയർഫോഴ്സെത്തി മൂന്ന് പേരേയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേരുടേയും മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post