കല്‍പ്പറ്റ: വയനാട്ടില്‍ കൊളഗപ്പാറയിലെ ഹോട്ടലില്‍ മണിക്കൂറുകളോളം പരിഭ്രാന്തി പടര്‍ത്തി കാട്ടുപന്നില്‍. ഇന്ന് ഉച്ചയോടെയാണ് സംഭവം.
കൊളഗപ്പാറയിലെ പെപ്പര്‍ റെസ്റ്റോറന്റില്‍ ആളുകള്‍ ഉള്ളപ്പോഴാണ് കാട്ടുപന്നി ഇറങ്ങിയത്. ഇതോടെ റെസ്റ്റോറന്റിലെ ആളുകളും ജീവനക്കാരും ഭയന്ന് ഉടൻ പുറത്തേക്കു ഓടി.
വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സുല്‍ത്താൻ ബത്തേരിയില്‍ നിന്ന് ആര്‍ആര്‍ടി സംഘം എത്തി കഴുത്തില്‍ കുടുക്കിട്ടാണ് കാട്ടുപന്നിയെ പിടികൂടിയത്. റെസ്റ്റോറന്റിലെ ഫര്‍ണീച്ചറുകളെല്ലാം കാട്ടുപന്നി നശിപ്പിച്ചു.
കെണി വെച്ച് പിടിച്ച കാട്ടുപന്നിയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തില്‍ തുറന്ന് വിട്ടു. വനത്തോട് ചേര്‍ന്നുള്ള മേഖലയായതിനാല്‍ കൊളഗാപ്പാറയില്‍ കാട്ടുപന്നി ജനവാസ കേന്ദ്രത്തിലിറങ്ങുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. വലിയകൃഷിനാശമാണ് കാട്ടുപന്നികള്‍ ഈ പ്രദേശത്ത് ഉണ്ടാക്കുന്നത്.
