ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണു വീട്ടമ്മക്ക് പരിക്ക്

  


കോട്ടയം: മാന്നാനത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസ്സിൽ നിന്നും വീട്ടമ്മ തെറിച്ചുവീണു. മാന്നാനം സ്വദേശി കൊച്ചറാണി എന്ന വീട്ടമ്മയാണ് ബസിന്റെ വാതിലിനു സമീപം നിൽക്കവേ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണത്.

       ബസ്സിൽ നിന്നും വീണ് മൂന്നു വട്ടം റോഡിൽ ഇവർ മലക്കം മറിഞ്ഞ് ഉരുളുന്നതാവും സിസി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. ബസിൽ നിന്ന് വീണതിന് പിന്നാലെ നിരവധി വാഹനങ്ങൾ ഇവരെ കടന്നുപോയെങ്കിലും മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് ചെറിയ പരിക്കുകൾ മാത്രമാണ് വീട്ടമ്മയ്ക്ക് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജ് മാന്നാനം റോഡിൽ സംഭവം ഉണ്ടായത്.


Post a Comment

Previous Post Next Post