ട്രെയിനിൽ നിന്നും വീണ് കാണാതായ കൊല്ലം സ്വദേശിയെ 12 മണിക്കൂറിന് ശേഷം ഗുരുതര പരിക്കുകളോടെ കണ്ടെത്തി

 


കാസർകോട്   ചെറുവത്തൂർ: ട്രെയിനിൽ നിന്ന് തെറിച്ചുവീണ യുവാവിനെ 12 മണിക്കൂറിന് ശേഷം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസി(33)നെയാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ലിജോ ഫെർണാണ്ടസ് ട്രെയിനിൽ നിന്നും വീണത്. കാസർകോട് ചെറുവത്തൂർ വടക്കേ കൊവ്വലിന് സമീപത്തുവച്ചാണ് ലിജോ അപകടത്തിൽപെട്ടത്.


ഇന്ന് രാവിലെ ട്രാക്കിലൂടെ നടന്നുപോയ വ്യക്തിയാണ് യുവാവിനെ കണ്ടത്. ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു ലിജോ. പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി യുവാവിനെ പരിയാരം മെഡ‍ിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി ഏഴേകാലോടെയാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഇന്നലെ പൊലീസും നാട്ടുകാരും അർദ്ധരാത്രി വരെ ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല. തുടർന്ന് 12 മണിക്കൂർ പിന്നിട്ട ശേഷം ഇന്ന് രാവിലെയാണ് യുവാവിനെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post