ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

 


കോഴിക്കോട്  കൊയിലാണ്ടി: ചേമഞ്ചേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സംഭവസ്ഥലത്തുവച്ച് തന്നെ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ചേലിയ പുനത്തിൽ മീത്തൽ കാളിദാസ്(18) ആണ് മരണപ്പെട്ടത്.

ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കല്യാണത്തിൽ പങ്കെടുത്ത് വരുന്നവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.അപകടത്തിൽ കാർ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണുളളത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.Post a Comment

Previous Post Next Post