ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടം; 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക് റാഞ്ചി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ 12 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ജംതാരയിലാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായെന്ന് കേട്ട് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്.


ബഗല്‍പൂര്‍- ആങ് എക്‌സ്പ്രസില്‍ തീപിടിത്തം ഉണ്ടായി എന്ന വിവരത്തൈ തുടര്‍ന്നാണ് യാത്രക്കാര്‍ പുറത്തേക്ക് ചാടിയത്. ഇവരെ അടുത്ത ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തിയതായി ജംതാര ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

Post a Comment

Previous Post Next Post