പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം; 4 വിദ്യാർത്ഥികൾക്ക് പരിക്ക്

 


പത്തനംതിട്ട: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികൾ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 


ഇന്ന് രാവിലെ 8.30നാണ് അപകടം. കൊടുമുടി തെക്കേക്കരയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തിൽ അഞ്ജുവിന്റെ ഭാര്യയാണ് അനിത.


ആകാശ് (15), അശ്വിൻ (12), പുതുപ്പറമ്പിൽ വിജി (16), മരണപ്പെട്ട അനിതയുടെ മകൻ ആൾട്രിൻ (15) എന്നിവരാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട വിദ്യാർത്ഥികൾ. ഇവർ 4 പേരും ചിറ്റാർ ജിഎച്ച്എസ്എസിലെ വിദ്യാർത്ഥികളാണ്. അനിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post