ഉത്സവം കാണാന്‍ പോയെന്ന് കരുതി, തിരികെയെത്തിയില്ല; കാണാതായ വിദ്യാർഥികൾ കല്ലടയാറ്റിൽ മരിച്ചനിലയിൽ



കൊല്ലം: പട്ടാഴിയിൽ ഇന്നലെ മുതല്‍ കാണാതായ വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചമുതലാണ് ഇരുവരെയും കാണാതാകുന്നത്.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്


ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയെന്നാണ് ആദ്യം മാതാപിതാക്കള്‍ കരുതിയത്. ഏറെ വൈകിയും കുട്ടികളെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു

Post a Comment

Previous Post Next Post