ദില്ലി അലിപ്പൂരിൽ വൻ തീ പിടുത്തം. 7 പേർ മരിച്ചുദില്ലി അലിപ്പൂരിൽ വൻ തീ പിടുത്തം. 7 പേർ മരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. 22 ഫയർ എഞ്ചിനുകൾ തീ അണക്കാൻ സഹായിച്ചു. തീ നിയന്ത്രണ വിധേയമാക്കിയാതായി അഗ്നിശമനസേന അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അഗ്നിശമനസേന പറഞ്ഞു. ഏകദേശം ഇന്നലെ വൈകുന്നേരം 5:25ഓടെയാണ് ഡൽഹി ഫയർ സർവീസിലേയ്ക്ക് സഹായത്തിനായ് ഫോൺ വന്നത്. ഏകദേശം രാത്രി 9 മണിയോടെയാണ് തീ നിയന്ത്രണവിധേയമായത് എന്ന വിവരമാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മാധ്യമങ്ങളുമായി പങ്കുവയ്ച്ചത്

Post a Comment

Previous Post Next Post