വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ


 

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ചാവടിമുക്കിൽ പ്രിൻസിയുടെയും അനിലിന്റെയും മകൾ അഖില (15 ) മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടുകൂടിയാണ് കുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് അയിരൂർ പൊലീസ് കേസെടുത്തു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

പനയറ എസ്.എൻ.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.ഖോ ഖോയിൽ ജില്ലാ താരവും സൈക്കിൾ പോളോയിൽ സംസ്ഥാന താരവുമാണ് അഖില. 2023ൽ പൂനെയിൽ നടന്ന മത്സരങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിച്ചു മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post