സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

 


 തൃശൂർ   ദേശീയപാതയിൽ കയ്പമംഗലം അറവുശാലയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. കൂളിമുട്ടം സ്വദേശി മതിലകത്ത് വീട്ടിൽ മുഹമ്മദ് നിഹാൽ (19) നാണ് പരിക്കേറ്റത് ഇയാളെ പെരിഞ്ഞനം ലൈഫ് ഗാർഡ് ആംബുലൻസ് പ്രവര്ത്തകർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം. ഗുരുവായൂർ എറണാകുളം റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമായാണ് ബൈക്ക് ഇടിച്ചത്

Post a Comment

Previous Post Next Post