കോട്ടയത്ത് ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് എടുത്ത്ചാടി; മണിക്കൂറുകൾക്ക് ശേഷം ഗരുതര പരിക്കുകളോടെ കണ്ടെത്തി

  


കോട്ടയം അപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. വേണാട് എക്‌സ്പ്രസിൽ നിന്നാണ് യുവാവ് ചാടിയത്. കൊല്ലം പന്മന സ്വദേശിയായ അൻസാർ ഖാനാണ് സഹയാത്രികർ നോക്കി നിൽക്കെ പുറത്തേക്ക് ചാടിയത്. തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ നിന്നും പരിക്കുകളോടെ യുവാവിനെ കണ്ടെത്തി. ഇന്നലെ വൈകിട്ട് 6.30- നായിരുന്നു സംഭവം.

ട്രെയിനിൽ നിന്നും ചാടി 4 മണിക്കൂറിന് ശേഷമാണ് യുവാവിനെ കണ്ടെത്തിയത്. ഗുരുതര പരിക്കുകളോടെ തലയോലപ്പറമ്പ് റെയിൽവേ പാലത്തിനു സമീപത്ത് നിന്നും കണ്ടെത്തിയ അൻസാഖിനെ പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അൻസാർ.


ആത്മഹത്യാ ശ്രമത്തിൻ്റെ കാരണം ഇതുവരെയും വ്യക്തമല്ല. യുവാവിന്റെ മനോനില ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അപകടകരമായ രീതിയിലാണ് അൻസാർ യാത്ര ചെയ്‌തിരുന്നത്. ഇത് കണ്ട യാത്രക്കാരും ഇയാൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് സഹയാത്രക്കാർ പറഞ്ഞു.


കോട്ടയത്ത് ട്രെയിനിൽനിന്ന് യുവാവ് ചാടിയ വീഡിയോ

Post a Comment

Previous Post Next Post