കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

 


വയനാട് പുൽപ്പള്ളി: പുൽപ്പള്ളി-പയ്യമ്പള്ളി റോഡിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാക്കം മാണ്ടാനത്ത് ബിനോയ് (44) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. പാക്കത്തെ വീട്ടിൽ നിന്നും പുല്പള്ളി ടൗണിലേക്ക് വരുന്നതിനിടെ ആലൂർക്കുന്നിൽവെച്ചാണ് റോഡിന് കുറുകേ വന്ന കാട്ടുപന്നി ബൈക്കിലിടിച്ചത്. ഇതോടെ ബൈക്ക് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. തലയ്ക്കും നടുവിനും കാലിനും പരിക്കേറ്റ ബിനോയി യെ ആദ്യം പുൽപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

Post a Comment

Previous Post Next Post