കാട്ടാനയുടെ ആക്രമണം ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്തൃശൂർ: ദമ്പതികളെ കാട്ടാന ആക്രമിച്ചു. കോയമ്പത്തൂർ സ്വദേശികളായ ദമ്പതികളെയാണ് അമ്പലപ്പാറയിൽ വെച്ച് കാട്ടാന ആക്രമിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് വരുന്നതിനിടയായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ സുരേഷ്, സെൽവി എന്നിവരെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ സെൽവിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. എന്നാൽ അവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post