വളാഞ്ചേരി വട്ടപ്പാറയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  


വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി താഴേ വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം.അപകടത്തിൽ കാറിലുണ്ടായിരുന്ന വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി സുരേഷ് കുമാറും അമ്മയുമാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.


വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലപ്പുറത്തു നിന്നും വളാഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തകർന്ന വൈദ്യുത പോസ്റ്റിൽ നിന്നും തീപ്പൊരികൾ വീണ് പടർന്നത് സമീപത്തുണ്ടായവർ ചേർന്ന് നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

Post a Comment

Previous Post Next Post