നിയന്ത്രണം വിട്ട ബൈക്ക് കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരണപ്പെട്ടു അഞ്ചുപേർക്ക് പരിക്ക്


 ആലപ്പുഴ: റോഡിലൂടെ നടന്നു പോയവർക്കിടയിലേക്ക് ബൈക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കോടിച്ചയാൾ ഗുരുതര പരിക്കേറ്റു. കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചു പേർക്കും പരുക്കേറ്റു. ചമ്പക്കുളം കരീത്ര താമരവേലിച്ചിറ വീട്ടിൽ സിജോമോൻ ആന്റണി (46) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച പല്ലന നെടുംപറമ്പിൽ വീട്ടിൽ വിജയന്റെ മകൻ വിപിൻ (24) ആണ് ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. ആലപ്പുഴ പുന്നമട മോൻസി പുതുവേലിൽ (വർഗീസ്-62 ), ഭാര്യ ലൂസി (59), ഇവരുടെ മകൾ നിമ്മി വർഗീസ് പുതുവേലിൽ (25), ബന്ധു ആന്റണി ജോസഫ് (35) എന്നിവരെ പരിക്കുകളോട് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിന്റെ പിന്നിൽ ഇരുന്ന കണ്ണൂർ പയ്യന്നൂർ പടിഞ്ഞാറേ പുരയിടത്തിൽ അഷറഫിന്റെ മകൻ ഫർഹാൻ (19 ) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.


ഇന്നലെ രാത്രി പുന്നമട റോഡിൽ എച്ച്എംസിഎ പള്ളിക്ക് സമീപം ആയിരുന്നു അപകടം. പോയിന്റിൽ റമദ ഹോട്ടലിലെ ജീവനക്കാരായ വിപിനും ഫർഹാനും ജോലി കഴിഞ്ഞ് പുന്നമടയിലെ താമസ സ്ഥലത്തേക്ക് പോകുവേയാണ് അപകടമുണ്ടായത്.


Post a Comment

Previous Post Next Post