കായംകുളത്ത് മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി

 


കായംകുളം: കായംകുളത്ത് മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. ശാന്തമ്മയെ മർദ്ദിച്ച ഇളയ മകൻ ബ്രഹമദേവനെ കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദ്ദനമേറ്റ ശാന്തമ്മ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കസ്റ്റഡിയിലുള്ള മകനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.


ശാന്തമ്മയുടെ വീടിന് സമീപത്ത് ഒരു അമ്പലത്തിൽ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഉത്സവ പറമ്പിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരിൽ ചിലരുമായി വഴക്കിട്ടു. ഇതിനെ തുടർന്ന് പ്രകോപിതനായ മകൻ അമ്മയെയും വിളിച്ച് വീട്ടിലേക്ക് പോയി. ഇവിടെ വച്ച് അതിക്രൂരമായി അമ്മയെ മർദ്ദിക്കുകയായിരുന്നു. വയറിൽ അടിയേറ്റ ശാന്തമ്മ തൽക്ഷണം തന്നെ മരണപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post