ബസ്സിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് വയോധികയ്ക്ക് ദാരുണാന്ത്യം



ആലുവ ചെങ്ങമനാട്: ബസിൽ കയറുന്നതിനിടെ കാൽ വഴുതി ബസിനടിയിൽപ്പെട്ട് വയോധിക മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടിൽ വറീതിന്റെ മകൾ മറിയാമ്മയാണ് (അച്ചാമ-68) മരിച്ചത്

ഞായറാഴ്ച്‌ച രാവിലെ 7.50ഓടെ ചെങ്ങമനാട്- അത്താണി റോഡിൽ കുന്നിശ്ശേരി ബസ് സ്റ്റോപ്പിലായിരുന്നു അപകടം. അത്താണിയിലുള്ള പള്ളിയിൽ പ്രാർഥനക്ക് പോകാൻ ചെങ്ങമനാട് നിന്ന് വരുകയായിരുന്ന ബസിൽ കയറുന്നതിനിടെ അതേ ബസിനടിയിൽപ്പെടുകയായിരുന്നു.


മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. അവിവാഹിതയാണ്. സഹോദരങ്ങൾ: പീറ്റർ, എൽസി, സാറാമ്മ, അന്നമ്മ, ഏലിയാമ്മ. ചെങ്ങമനാട് പൊലീസ് നടപടി സ്വീകരിച്ചു.

Post a Comment

Previous Post Next Post