ട്രെയിൻ തട്ടി മരണപ്പെട്ട ആളുടെ ബന്ധുക്കളെ തിരയുന്നുകണ്ണൂർ :ഇന്ന് 03.02.24 തീയ്യതി ഏകദേശം വൈകുന്നേരം 07:05 മണിക്ക് ഈ ഫോട്ടോയിൽ കാണുന്ന സുമാർ 60 വയസ്സ് പ്രായം തോന്നിക്കുന്ന സ്ഥലവും പേരും തിരിച്ചറിയാൻ സാധിക്കാത്ത ഒരു പുരുഷൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ തട്ടി മരണപ്പെട്ടിട്ടുള്ളതും, മൃതദേഹം കണ്ണൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളതും ആണ്. 

ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ നടപടിക്രമങ്ങൾ കൈകാര്യം ചെയ്തുവരുന്ന കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ SHO (9497981123) & GRP KANNUR (04972705018) എന്നീ നമ്പറുകളിൽ അറിയിക്കുവാൻ അപേക്ഷിക്കുന്നു.


                    

Post a Comment

Previous Post Next Post