റോഡിലെ ഹമ്പില്‍ കയറി സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു


 തിരുവനന്തപുരം: റോഡിലെ ഹമ്പില്‍ കയറി സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. ശനിയാഴ്ച പുലർച്ചെ ഒന്നിന് പട്ടം പ്ലാമൂട് നളന്ദ ജങ്ഷനിലായിരുന്നു അപകടം. കുന്നത്തുകാല്‍ നാറാണി വടക്കേപുത്തൻവീട്ടില്‍ ജപപിള്ളയുടെയും പാല്‍സിയുടെയും മകൻ അനീഷ് (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായ അനീഷ് ഓട്ടം കഴിഞ്ഞ ശേഷം സ്കൂട്ടറില്‍ കവടിയാറിലെ താമസിക്കുന്ന മുറിയിലേക്ക് പോകുകയായിരുന്നു. സ്കൂട്ടർ പെട്ടെന്ന് ഹമ്പില്‍ കയറിയപ്പോള്‍ ഉലഞ്ഞ് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


സ്കൂട്ടർ ചരിഞ്ഞ സമയം അനീഷിന്റെ ഹെല്‍മെറ്റ് തെറിച്ചുപോയി. ചെറിയ വീഴ്ചയായിരുന്നുവെങ്കിലും റോഡില്‍ തലയിടിച്ചതിനാല്‍ ഗുരുതരപരിക്കേറ്റു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അനക്കമില്ലാതെ കിടന്ന അനീഷിനെ ആംബുലൻസില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Post a Comment

Previous Post Next Post