കരുവന്നൂര്‍ പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടി.. തിരച്ചിൽ ആരംഭിച്ചു

 


തൃശ്ശൂര്‍: കരുവന്നൂര്‍ പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടി. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് കരുവന്നൂര്‍ പാലത്തിലൂടെ നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടിയത്. പുഴയിൽ ചാടിയ സ്ത്രീക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഇരിങ്ങാലക്കുടയിൽ നിന്നും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പുഴയിൽ വെള്ളം ഒഴുകുന്ന ദിശയിൽ പലയിടത്തായി തെരച്ചിൽ നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post