പരപ്പനങ്ങാടിയിൽ ബൈക്കിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം; യുവാവ് മരിച്ചുപരപ്പനങ്ങാടി ബൈക്കിൽ രാവിലെ ജോലിക്ക് പോവുന്ന വഴി ഹൃദയാഘാതം മൂലം മരിച്ചു. ചെട്ടിപ്പടി ആനപ്പടി ചെമ്മല അബ്ദുൽ റഷീദ് (49) ആണ് ഇന്ന് രാവിലെ ബൈക്കിൽ യാത്ര ചെയ്യവെ ഹൃദയാഘാതം മൂലം മരിച്ചത്.

തളർന്ന് വീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെട്ടിപ്പടിയിലെ ആദ്യകാല ഡ്രൈവറായിരുന്നു.


ഭാര്യ: ഹസീന. മക്കൾ: ഖാജ, ലിസാൻ, റഹാ. കബറടക്കം ഇന്ന് വൈകീട്ട് 6ന് ആനപ്പടി ജുമ മസ്ജിദ് ഖബർസ്ഥാനിൽ.Post a Comment

Previous Post Next Post