യുവാവിനെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി


കോവളം :തിരുവനന്തപുരം കോവളത്ത് യുവാവിനെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോവളം കെഎസ് റോഡില്‍ പരേതനായ നേശന്റെയും കമലയുടെയും മകന്‍ ജസ്റ്റിന്‍ രാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം പാറമടയില്‍ കണ്ടത്. തുടര്‍ന്ന് കോവളം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അവിവാഹിതനായ ജസ്റ്റിന്‍രാജ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിഴിഞ്ഞം അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് പോലീസ് സംഘം മൃതദേഹം പാറമടയില്‍ നിന്നും പുറത്തെടുത്തത്. 

Post a Comment

Previous Post Next Post