മലപ്പുറം ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് മിനി ലോറിയിൽ സ്വകാര്യ ബസ്സ് ഇടിച്ച് അപകടം.വ്യാഴാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയാണ് സൺറൈസ് ഹോസ്പിറ്റലിന് മുൻവശത്താണ് അപകടം നടന്നത്.മുന്നിൽ പോയിരുന്ന ഓട്ടോ പെട്ടെന്ന് തിരിയാൻ ശ്രമിച്ചതോടെ എടപ്പാൾ ഭാഗത്തേക്ക് ഷീറ്റുകൾ കൊണ്ട് പോയിരുന്ന മിനി ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു.ഇതോടെ തൊട്ടു പുറകിൽ കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസ്സ് മിനി ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശം പൂർണ്ണമായും തകർന്നു.മിനിലോറിക്കും ലോറിയിലുണ്ടായിരുന്ന ഷീറ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു.അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു
