കോട്ടയത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിന് തീപിടിച്ചുകോട്ടയം : വെളിച്ചെണ്ണ നിർമാണ യൂണിറ്റിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. രാമപുരത്തെ ടേസ്റ്റ് ഇറ്റ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. പുലർച്ചെ നടക്കാൻ ഇറങ്ങിയവരാണ് ഫാക്ടറിയിൽ തീ കത്തുന്നത് കണ്ടത്. തുടർന്ന് ഇവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. ഫാക്ടറി പൂർണമായും കത്തി നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post