ബെംഗളൂർ കമ്മനഹള്ളിയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു

 


ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25)എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കമ്മനഹള്ളിയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. ഡിവൈഡറിൽ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.

ഒരാൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മറ്റേയാൾ ആശുപത്രിയിലും മരിച്ചു. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമായാണ് മൃതദേഹങ്ങൾ ഉള്ളത്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.


Post a Comment

Previous Post Next Post