വയനാട് തലപ്പുഴ: തലപ്പുഴ കെഎസ്ഇബിക്ക് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ചു. കെഎസ്ഇബി എച്ച്.റ്റി ലൈൻ സ്ഥാപിക്കാനുള്ള പോസ്റ്റുകൾ കയറ്റിയ പിക്കപ്പിലാണ് ബസ്സിടിച്ചത്. ബസ് യാത്രികരായ ആറോ ളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഏ.ആർ ക്യാമ്പിലെ പോലീസുകാരും കുടുംബവും സഞ്ചരിച്ച ബസ്സാണ് അപകടത്തിൽ പ്പെട്ടത്. സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനും തകരാറുകൾ സംഭവിച്ചിട്ടുണ്ട്.
