തിരുവനന്തപുരത്ത് കൈതമുക്കിൽ ചിപ്സ് കടയിൽ തീപിടുത്തം: ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു


തിരുവനന്തപുരം .: തിരുവനന്തപുരത്ത് കൈതമുക്കിൽ ചിപ്സ് കടയിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. കടയുടമയുടെ പിതാവ് അപ്പു ആചാരി (83) ആണ് മരിച്ചത്. അദ്ദേഹം കടയ്ക്കുള്ളിലായിരുന്നു. വൈകുന്നേരം നാലരയോടെ ഗ്യാസ് സിലിണ്ടറുകൾക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. തീപിടുത്തമുണ്ടായതിനു പിന്നാലെ പുറത്തേയ്ക്ക് ഇറങ്ങവേ അപ്പു ആചാരി വീണു പോകുകയായിരുന്നു. കടയുടമ കണ്ണനും ഒരു തൊഴിലാളിയും ഓടി പുറത്തിറങ്ങിയെങ്കിലും പൊള്ളലേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ചിപ്സ് കട പൂർണ്ണമായും കത്തിനശിച്ചു. അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിനും തീ പിടിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post