കുന്നംകുളത്തെ സപ്ലൈകോ ഗോഡൗണിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു. തൃശ്ശൂർ  കുന്നംകുളം പട്ടാമ്പി റോഡിലുള്ള സപ്ലൈകൊ എൻ.എഫ്.എസ്സിന്റെ ഗോഡൗണിലാണ് തീപ്പിടുത്തം ഉണ്ടായത്.

ചാക്കുകളിലായി സൂക്ഷിച്ച അരി, ഗോതമ്പ് എന്നിവ കത്തി നശിച്ചു. ഇന്ന് വൈകീട്ട് മൂന്നു മണിയിടെയാണ് സംഭവം. ഗോഡൗണിന്റെ ഷീറ്റുകൾ മാറ്റുന്നതിനായി വെൽഡിങ് വർക്കുകൾ നടന്നിരുന്നു. അതിൽ നിന്നും തീപ്പൊരി വീണതാകാം കാരണം എന്ന് സംശയിക്കുന്നു.

 കുന്നംകുളം ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. അരിയും ഗോതമ്പുകളും ഗോഡൗണിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൊണ്ടിരിക്കുന്നു.


Post a Comment

Previous Post Next Post