തൃശൂർ പുഴക്കലിൽ ആഡംബര ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് അപകടം ഒരാൾക്ക് ഗുരുതര പരിക്ക്

 


തൃശൂർ: പുഴക്കലിൽ ആഡംബര ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ശോഭ സിറ്റിയിൽ താമസിക്കുന്ന സെബീന് (40) ആണ് ഗുരുതരമായി പരിക്കേറ്റത്. വാഹനത്തിൽ മറ്റ് മൂന്ന് സ്ത്രീകളുമുണ്ടായിരുന്നു. ഇവരെ മുതുവറ ആക്ടസ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴരയോടെയാണ് അപകടം. ശോഭ സിറ്റിയിൽ നിന്നും ഹൈവേയിലേക്ക് പ്രവേശിക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.,

Post a Comment

Previous Post Next Post