പെരുമ്പിലാവിൽ കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി മറിഞ്ഞ് അപകടം

 തൃശൂർ: പെരുമ്പിലാവിൽ ടോറസ് ലോറി മറിഞ്ഞ് അപകടം. അക്കിക്കാവ് തിപ്പിലശ്ശേരി റോഡിൽ ആൽത്തറ ജുമ മസ്ജിദിന് സമീപമാണ് അപകടം നടന്നത്. കരിങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായി.


ഒരുക്കാൽ കുന്നിലെ ക്വാറിയിൽ നിന്നും കരിങ്കല്ല് കയറ്റി വന്ന ടോറസാണ് ഇന്ന് ഉച്ചക്ക് 2 മണിയോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കിക്കേറ്റിട്ടില്ല.
Post a Comment

Previous Post Next Post