പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രയിനിൽ ഓടി കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ് അപകടം സ്ത്രീയുടെ രണ്ട് കാലും അറ്റുപോയി
പരിക്കേറ്റ സ്ത്രീയെ പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9.30 നുള്ള അമൃത എക്സ്പ്രസ്സിൽ അട്ടപ്പടിയിൽ നിന്നും തിരുവനന്തപുരം ഹോസ്പിറ്റലിലേക്ക് മകനെ കാണിക്കാൻ പോകുന്നതിടെ ഒലവക്കോട് സ്റ്റേഷനിൽ എത്തിയപ്പോയെക്കും പുറപ്പെട്ടു തുടങ്ങിയ ട്രയിനിൽ കയറുന്നതിടെ ആണ് അപകടം
അട്ടപ്പാടി അഗളി താവളം സ്വദേശി ഒലിക്കൽ കുഞ്ഞിമോന്റെ ഭാര്യ മറിയ കുട്ടി (62) വയസ്സ് എന്ന സ്ത്രീക്ക് ആണ് പരിക്കേറ്റത്
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
