പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


തൃശൂര്‍: കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂമിലെ എസ്.ഐ റാങ്കുള്ള ഡ്രൈവർ മേത്തല എൽത്തുരുത്ത് സ്വദേശി രാജുവാണ്(55) മരിച്ചത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ രാജുവിനെ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി തുടര്‍നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post