വളാഞ്ചേരി നിയന്ത്രണം വിട്ട കാർ ഡിവൈഡൽ ഇടിച്ച് അപകടം.



 വളാഞ്ചേരി പട്ടാമ്പി റോഡിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡൽ ഇടിച്ച് അപകടം. പട്ടാമ്പി ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പത്തുമണിയോടെയാണ് സംഭവം.ഇടിയുടെ ആഘാതത്തിൽ കാർ അടുത്തുള്ള നിർത്തിയിട്ട ബൈക്കിൽ ചെന്ന് ഇടിക്കുകയും ചെയ്തു കാറിലുണ്ടായിരുന്ന ഡ്രൈവർ പരുക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിനുമുമ്പും ഈ പ്രദേശത്ത് അപകടങ്ങൾ നടന്നിട്ടുണ്ട്. ഈ ഭാഗത്ത് കാര്യക്ഷമമായ സൂചന ബോർഡ് ഇല്ലാത്തതു കാരണമാണ് അപകടങ്ങൾ നടക്കുന്നത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.a

Post a Comment

Previous Post Next Post