യുവാവ് പമ്പാ നദിയിൽ മുങ്ങി മരിച്ചു.പത്തനംതിട്ട: യുവാവ് പമ്പാ നദിയിൽ മുങ്ങി മരിച്ചു. പത്തനംതിട്ട മാടമണ്‍ വള്ളക്കടവില്‍ ഒഴുക്കില്‍പെട്ട അടിച്ചിപ്പുഴ സ്വദേശി സാനുവാണ് മരിച്ചത്. മാടമണ്‍ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് റാന്നിയിൽ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post