കുവൈറ്റിൽ മലയാളി നേഴ്സുമാരെ കൊണ്ടുപോകുന്ന വാഹനം അപകടത്തിൽപ്പെട്ടു ഡ്രൈവർ മരണപ്പെട്ടു നേഴ്സുമാർക്ക് പരിക്ക്

 


കുവൈറ്റിൽ മലയാളി നേഴ്സുമാരെ ട്രാൻസ്പോർട്ടേഷൻ കൊണ്ടുപോകുന്ന വാഹനം അപകടത്തിൽപ്പെട്ടു തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മരണപ്പെട്ടു നേഴ്സുമാരുടെ പരിക്ക് ഗുരുതരമല്ല. 


കുവൈറ്റ് സിറ്റി: കുവൈറ്റ് ജഹറ ആശുപത്രിയിലെയും, സ്വകാര്യ ക്ലിനിക്കായ അല്‍ ദാമറിലെയും നഴ്‌സുമാരാണ് അപകടത്തില്‍പ്പെട്ടത് ജഹറായിൽ നിന്നും

  അബ്ബാസിയായിലേക്ക് പുറപ്പെട്ട വാഹനം അപകടത്തില്‍പ്പെട്ടാണ് ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചത്.

അബ്ബാസിയ ജൂവല്‍ ട്രവാല്‍സിലെ ജീവനക്കാരനും തമിഴ്‌നാട് സ്വദേശിയുമായ ദുരൈ ആണ് മരിച്ചത്. ജഹ്‌റയില്‍ നിന്നും അബ്ബാസിയായിലേക്ക് പോകുന്ന 80-ാം നമ്പര്‍ റോഡിലെ ഖസര്‍ ഭാഗത്ത് വച്ചായിരുന്നു അപകടം.

ദുരൈ ഓടിച്ച ഹൈയാസ് വണ്ടി പഞ്ചറായതിനെ തുടര്‍ന്ന് സൈഡ് ഒതുക്കി നിര്‍ത്തി, ടയര്‍ മാറുന്ന ശ്രമത്തിനിടെയിലാണ് അപകടം നടന്നത്. കുവൈത്തി വീട്ടിലെ ഡ്രൈവറായ ശ്രീലങ്കക്കാരന്‍ ഓടിച്ച താഹോ വാഹനം പിന്നില്‍ നിന്ന് വന്ന് ഇടിക്കുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്ന നഴ്‌സുമാര്‍ക്കും നിസ്സാരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. ഇവരെ ജഹറ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.ജഹറ ആശുപത്രിയിലെയും, സ്വകാര്യ ക്ലിനിക്കായ അല്‍ ദാമറിലെയും നഴ്‌സുമാരാണ് അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നത്.മോര്‍ണീംഗ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു അപകടം.


Post a Comment

Previous Post Next Post