കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ അഞ്ചരവയസ്സുകാരൻ മരിച്ചു പത്തനംതിട്ട: സ്കൂളിൽ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ അഞ്ചരവയസ്സുകാരൻ മരിച്ചു. റാന്നി പ്ലാങ്കമൺ ഗവ: എൽ.പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി. വർഗീസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്കൂളിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വീണതിനെ തുടർന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാ​ഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിന് ശേഷം വൈകുന്നേരം അമ്മയും അയൽവാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ വെച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കുകയും കൂടുതൽ ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ രാത്രി പത്ത് മണിയോടെയാണ് കുഞ്ഞിന്റെ മരണം ഡോക്ടർ സ്ഥിരീകരിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post