തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറില്‍ ഷാള്‍ കുരുങ്ങി; കഴുത്ത് മുറുകി യുവതിക്ക് ദാരുണാന്ത്യംപാലക്കാട്‌   ഒറ്റപ്പാലം : തേങ്ങ ചിരകുന്നതിനിടെ കഴുത്തിലെ ഷാൾ ഗ്രൈൻ്ററിൽ കൂടുങ്ങി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പാലപ്പുറം മീറ്റ്ന എസ് ആർ കെ നഗർ വിജയ മന്ദിരത്തിൽ കുട്ടപ്പൻ എന്ന വിജയരാഘവൻ്റെ ഭാര്യ രജിതയാണ് (40) മരിച്ചത്.ഇന്നലെ ഉച്ചക്കാണ് ഇവരുടെ കഴുത്തിൽ ഷാൾ കുടുങ്ങി ഗുരുതര പരിക്കേറ്റത്. മീറ്റ്ന സെന്ററിൽ ഹോട്ടൽ നടത്തുകയാണ് വിജയരാഘവൻ. ഇവിടെ വച്ചാണ് അപകടമുണ്ടായത്. സംഭവ സമയം ഭർത്താവ് വിജയരാഘവൻ പുറത്ത് പാത്രങ്ങൾ കഴുകുകയായിരുന്നു എന്നാണ് വിവരം. രജിതയെ അന്വേഷിച്ച് അകത്ത് വന്നപ്പോഴാണ് അപകടമുണ്ടായി അവശനിലയിൽ കിടന്നിരുന്ന രജിതയെ കണ്ടെത്തുന്നത് . കണ്ണിയംപുറത്തെ സ്വകാര്യാശുപത്രിയിൽ വെൻ്റിലേറ്ററിൽ ആയിരുന്ന രജിത ഇന്നലെ വൈകീട്ടോടെ മരണപ്പെടുകയായിരുന്നു . ഇവർക്ക് മഞ്ജു രഞ്ജു എന്നീ രണ്ടു മക്കളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

Post a Comment

Previous Post Next Post