വീരാജ്പേട്ടക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്ഉളിയിൽ സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റുകാസർകോട് ഉളിയിൽ:

 വീരാജ്പേട്ടക്ക് സമീപം ആർജി മെയിൻ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ഉളിയിൽ കല്ലേരിക്കൽ സ്വദേശികളായ ഷാനിഫ് (23), മുഹമ്മദ് റിയാസ് (30 ) എന്നിവർക്കാണ് പരിക്കേറ്റത്. കേരളത്തിൽ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുശാൽ നഗർ സ്വദേശികൾ സഞ്ചരിച്ച കാറുമായി കുശാൽ നഗറിൽ പോയി ഇരിട്ടിയിലേക്ക് മടങ്ങുകയായിരുന്ന ഷാനിഫും മുഹമ്മദ് റിയാസും സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഷാഫ്‌നിന്റെ കാലിനും മുഹമ്മദ് റിയാസിന്റെ തലക്കുമാണ് സാരമായി പരിക്കേറ്റത്. വീരാജ്പേട്ട സിറ്റി സർക്കാർ ആശുപത്രയിൽ ചികിത്സതേടിയ ഇവരിൽ ഒരാളെ മംഗളൂരുവിലെയും മറ്റൊരാളെ കണ്ണൂരിലുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post