കോവളത്ത് വീടിന് പിന്നിലെ പുരയിടത്തിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി


തിരുവനന്തപുരം: കോവളത്ത് വയോധികയെ വീടിന് പിന്നിലെ പുരയിടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കോവളം വെളളാർ നെടുമം ടി.സി.67/2019 മുരിങ്ങവിള വീട്ടിൽ പരേതരായ ഗോവിന്ദന്റെയും അപ്പിയുടെയും മകളായ കൗസല്യ(67) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം എന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളിൽ നിന്ന് അകന്നു കഴിയുകയായിരുന്നു കൗസല്യ എന്ന് പൊലീസ് പറഞ്ഞു.

കൗസല്യക്ക് ഭക്ഷണം കൊടുക്കുന്നതിനായി എത്തിയ ബന്ധു, വീട്ടിൽ ആളെ കാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തുന്നത്. കൗസല്യ താമസിച്ചിരുന്ന ഷീറ്റ് മേഞ്ഞ വീടിന്റെ പുറകുവശത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് കോവളം പൊലീസ് സ്ഥലത്തെത്തി. കോവളം എസ്.എച്ച്.ഒ സജീവും സംഘവും സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. 

Post a Comment

Previous Post Next Post